വിസ്മയച്ചെപ്പ് തുറന്ന് വീണ്ടും ആപ്പിൾ: ഐഫോൺ ഇലവൻ മോഡലുകൾ പുറത്തിറക്കി

കാലിഫോർണിയ: ഐഫോൺ ഇലവൻ ഉൾപ്പെടെ ഈ വർഷത്തെ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ച് ആപ്പിൾ. ഐഫോൺ ഇലവൻ , ഇലവൻ പ്രോ , ഇലവൻ പ്രോ മാക്​സ്​ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. അമേരിക്കയിലെ കാലിഫോർണിയയിൽ ആപ്പിൾ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് പുതിയ ഉത്പന്നങ്ങളുടെ അവതരണം നടന്നത്.
ഐഫോണിന് പുറമെ വാച്ച്, ഐപാഡ്, എന്നിവയുടെ പുതിയ മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് കാമറകളാണ് ഐഫോൺ ഇലവന്റെ പ്രധാന സവിശേഷത. 11 പ്രോ, 11 പ്രോ മാക്​സ്​ എന്നീ മോഡലുകളിൽ പിറകിൽ വൈഡ് ആംഗിൾ അടക്കമാണ് മൂന്ന് കാമറകൾ. ഐഫോണ്‍ 11 ന് ഇന്ത്യൻ വിപണിയില്‍ 64,900 രൂപ വില വരും.11 പ്രോ, 11 പ്രോ മാക്​സ്​ എന്നിവയുടെ വില ഇതുവരെ പുറത്തു വന്നിട്ടില്ല.ഉത്പ്പന്നങ്ങളുടെ പ്രീബുക്കിംഗ് സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 മുതൽ വിൽപന ആരംഭിച്ചേക്കുമെന്നാണ് സൂചന.


Comments